Kerala

കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടിത്തം;അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍,ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കളക്ടര്‍

തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണശാലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ തീയെല്ലാം അണച്ചിട്ടുണ്ട്. ഏകദേശം ഒരുകോടി രൂപയുടെ കെമിക്കല്‍സ് ആണ് സൂക്ഷിച്ചിരുന്നത്. മറ്റു മരുന്നുകളില്‍ നിന്നും മാറ്റിയാണ് അതു വെച്ചിരുന്നത്. വിശദമായ പരിശോധനകളും ഫോറന്‍സിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം ഡി ജീവന്‍ബാബു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ അടിയന്തര പരിശോധനകള്‍ നടത്തുമെന്ന് ജില്ലാകലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തും. കെട്ടിടത്തിലെ താപനില വളരെയധികം ഉയര്‍ന്നതാകാം ബീം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ബ്ലീച്ചിങ് പൗഡറിന്റെ സാംപിള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Anusha PV

Recent Posts

മമതയുടെ ലക്ഷ്യം മുന്നണി നേതൃസ്ഥാനമാണോ ?

മമത ബാനർജി എന്തു കൊണ്ടാണ് ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ? കാരണം അറിഞ്ഞാൽ നിങ്ങൾ…

12 mins ago

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

27 mins ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

49 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

2 hours ago