The first Chief Minister to be arrested while in power! Kejriwal caught in 100 crores corruption case; Reportedly, the total assets of the Delhi Chief Minister are Rs 3.44 crores
ദില്ലി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതോടെ, അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസമാണ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ദില്ലി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം അരവിന്ദ് കെജ്‌രിവാളിന്റെ മൊത്തം ആസ്തി 3.44 കോടി രൂപയാണ് . കുടുംബത്തിൽ 6 ബാങ്ക് അക്കൗണ്ടുകളുണ്ട്. അതിൽ ആകെ 33.29 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഭാര്യയുടെ പക്കൽ 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും, ഒരു കിലോ വെള്ളിയും ഉണ്ടായിരുന്നു.15.31 ലക്ഷം രൂപ ഭാര്യയുടെ പേരിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പേരിൽ വാഹനമില്ല, എന്നാൽ ഭാര്യയുടെ പേരിൽ 6.20 ലക്ഷം രൂപ വിലയുള്ള കാറുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാമിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയുടെ പേരിൽ 2010-ൽ വാങ്ങിയ ഒരു ആഡംബര വീടുണ്ട്. 2020-ൽ ആ വീടിന്റെ വില ഏകദേശം ഒരു കോടി രൂപയോളം വരും. ഈ വീട് വാങ്ങുമ്പോൾ 60 ലക്ഷം രൂപയായിരുന്നു വില. myneta.info അനുസരിച്ച്, അരവിന്ദ് കെജ്‌രിവാളിന്റെ പേരിൽ ഗാസിയാബാദിലും ഹരിയാനയിലും കാർഷികേതര ഭൂമിയുണ്ട്, അതിന്റെ മൂല്യം 2020 ലെ കണക്കനുസരിച്ച് 1.77 കോടി രൂപയാണ്. ഭാര്യയുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടിൽ 13 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് . 100 കോടിയോളം രൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കെജ്‌രിവാൾ കുടുങ്ങിയത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…