തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അദാനി പോര്‍ട്ട് & സെസ് ലിമിറ്റഡ് സി.ഇ.ഒ, കരണ്‍ ഗൗതം അദാനിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ യോഗം ഭാവി നിക്ഷേപങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം 2023 മാര്‍ച്ചില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. 2023 സെപ്തംബറില്‍ ഓണത്തോടനുബന്ധിച്ച് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ധാരണയായത്.
പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ പരിസരവാസികളായ സാധാരണക്കാര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കും പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്നത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കും. പോര്‍ട്ടിന്റെ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുവാന്‍ അദാനി കമ്പനി മന്ത്രിയെ സന്നദ്ധത അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കുവാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുലെ ലഭ്യത ഉറപ്പുവരുത്തുവാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കാമെന്ന് കമ്പനി മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…