General

രാഹുലിനെ വെല്ലുവിളിച്ച് വീണ്ടും കേന്ദ്രമന്ത്രി സ്മൃതി ഇറാനി;രാഹുലിനെ അമേഠിയിലേയ്ക്ക് അയയ്ക്കൂ; വീണ്ടും തോൽപ്പിക്കും

മകള്‍ ഗോവയില്‍ ബാര്‍ നടത്തുന്നുവെന്ന പ്രചാരണത്തിനെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പതിനെട്ടുകാരിയായ മകളുടെ പേരില്‍ അധിക്ഷേപ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. മരിച്ചയാളുടെ പേരില്‍ റസ്റ്ററന്റിന് ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി ആരംഭിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതില്‍ പ്രതികരണവുമായാണ് സ്മൃതി ഇറാനി രംഗത്തുവന്നിരിക്കുന്നത്.

‘പതിനെട്ടുകാരിയുടെ പേരിലുള്ള സ്വഭാവഹത്യക്ക് ഉത്തരവാദികള്‍ മധ്യവയസ്‌കരായ രണ്ട് കോണ്‍ഗ്രസ്സുകാരാണ്. അവളുടെ അമ്മ രാഹുല്‍ ഗാന്ധിയെക്കുറിച്ചും സോണിയാ ഗാന്ധിയെക്കുറിച്ചും സംസാരിക്കുന്നു എന്നതാണ് ഒരേയൊരു തെറ്റ്,’ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചേര്‍ന്ന് നടത്തിയ 5000 കോടിയുടെ കൊള്ളയെക്കുറിച്ച് അമ്മ വാര്‍ത്താസമ്മേളനം നടത്തി സംസാരിച്ചതാണ് മകളുടെ പേരിലുള്ള തെറ്റെന്നും മന്ത്രി പറഞ്ഞു. തന്റെ മകള്‍ രാഷ്ട്രീയക്കാരിയല്ലെന്നും വിദ്യാര്‍ത്ഥിനിയായി സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ മകളെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നില്‍ തുറന്നുകാണിക്കുമെന്നും സ്മൃതി പറഞ്ഞു.

‘ഞാന്‍ നിയമ കോടതിയിലും ജനങ്ങളുടെ കോടതിയിലും ഉത്തരം തേടും. രാഹുല്‍ ഗാന്ധിയെ വീണ്ടും അമേഠിയിലേക്ക് അയക്കൂ. ഹം ഫിര്‍ രാഹുല്‍ ഗാന്ധി കോ ധൂല്‍ ചതേംഗേ . ഒരു അമ്മയായും ബിജെപി പ്രവര്‍ത്തകയായും തരുന്ന വാക്കാണ് ഇത്.’ സ്മൃതി ഇറാനി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിനും പവന്‍ ഖേരയ്ക്കും വക്കീല്‍ നോട്ടീസ് അയക്കുമെന്നും മന്ത്രി പറഞ്ഞു.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

3 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

9 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago