The-first-steel-road-in-the-country-is-located-in-Surat
രാജ്യത്തെ ആദ്യ സ്റ്റീൽ കൊണ്ടുള്ള റോഡ് ഗുജറാത്തിലെ സൂറത്തിൽ യാഥാർഥ്യമായി. ഹസീറ വ്യവസായ മേഖലയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റീല്‍ ആന്റ് പോളിസി കമ്മീഷന്, നീതി ആയോഗ് എന്നിവയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. മാത്രമല്ല വിവിധ പ്ലാന്റുകളിലെ ഉപയോഗശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡ് നിര്‍മിച്ചത്.
പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത് ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ആറു വരി പാതയാണ്. ശാസ്ത്ര-സാങ്കേതിക ഗവേഷണ കൗൺസിലും (സി.എസ്.ഐ.ആർ), കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുമാണ് സി.ആര്.ആര്.ഐ) നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീല്‍ രാജ്യത്തെ ഉരുക്കുനിർമാണശാലകളിൽ ബാക്കിയാകുന്നുണ്ട്.
ഇങ്ങനെ പാഴാക്കപ്പെടുന്ന വിഭവം ഉപയോഗ യോഗ്യമാക്കുന്നതിനൊപ്പം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം. അതിനാൽ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ഈ റോഡ് പൂര്‍ണമായും സംസ്കരിച്ച ഉരുക്കുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
അതിനാൽ തന്നെ മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്ന് സി.എസ്.ഐ.ആര് അവകാശപ്പെടുന്നു. നേരത്തെ ഹസിറ തുറമുഖത്തെ ഈ റോഡ് ടണ്‍ കണക്കിന് ഭാരം കയറ്റി ട്രക്കുകള്‍ ഓടുന്നതുകൊണ്ട് മോശം അവസ്ഥയിലായിരുന്നു. എന്നാൽ ഇതേ റോഡിലൂടെ ഇപ്പോൾ ആയിരക്കണക്കിന് ട്രക്കുകള്‍ സഞ്ചരിക്കുന്നുണ്ടെന്നും റോഡിന് ഒരു കേടുപാടുമില്ലെന്നും സിആര്‍ആര്‍ഐ ശാസ്ത്രജ്ഞന് സതീഷ് പാണ്ഡെ പറഞ്ഞു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…