The forest department has issued a warning to those who provoke animals
ഇടുക്കി : മൂന്നാറിൽ ടൂറിസത്തിന്റെ മറവിൽ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്ത്. പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പിന്റെ തീരുമാനം. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതിനുപിന്നാലെയാണ് നടപടി. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകാരും ടാക്‌സിക്കാരും ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ആളുകളെ കൊണ്ടുപോയി കാട്ടാനയെ പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാൻ മൂന്നാർ ഡി എഫ് ഒ നിർദ്ദേശം നൽകി
സംഭവത്തിന്റെ ഗൗരവം വിനോദ സഞ്ചാര വകുപ്പിനെയും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ അടിച്ചുമാണ് ആളുകൾ പ്രകോപിപ്പിക്കുന്നത്. മൂന്നാറിൽ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണ ഇറങ്ങാറുള്ള ആനയാണ് പടയപ്പ. രണ്ട് മാസം മുമ്പ് വരെ പടയപ്പ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാൽ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയതോടെ ആന ആക്രമണ സ്വഭാവം കാണിച്ചു തുടങ്ങുകയായിരുന്നു.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…