Azad Kashmir mention in Bengal school question paper
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളിലെ വിദ്യാർത്ഥികളോട് ചോദ്യപേപ്പറിൽ ആസാദ് കശ്മീർ എന്ന് മാപ്പിൽ അടയാളപ്പെടുത്താൻ ആവശ്യപ്പെട്ടത് വലിയ വിവാദമാവുന്നു.ഇതുമായി ബന്ധപ്പെട്ട് ബി ജെ പി രംഗത്തെത്തിയിരിക്കുകയാണ്. പത്താം ക്ലാസിലെ മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ചോദ്യപേപ്പറിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം “ജിഹാദി ഗൂഢാലോചന” ആണെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.
ഭരണകക്ഷിയായ ടിഎംസി അതിനെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവാത്തതാണെന്നും ശക്തമായി പ്രതികരിക്കുമെന്നും ബി ജെ പി വ്യക്തമാക്കി. ബിജെപി ദേശീയ വൈസ് പ്രസിഡൻറ് ദിലീപ് ഘോഷും ടിഎംസി സർക്കാരിനെതിരെ ആഞ്ഞടിച്ചു, ഇത് ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, സ്കൂൾ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംസ്ഥാനതല അന്വേഷണം വേണമെന്നും ചോദ്യപേപ്പർ തയ്യാറാക്കിയ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർകാർ ആവശ്യപ്പെട്ടു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…