Kerala

അരിക്കൊമ്പൻ മിഷൻ തമിഴ്‌നാട് വേർഷൻ;സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്ന് വനം വകുപ്പ്,അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഇടുക്കി : കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ ബൈക്കിൽ നിന്നു വീണിരുന്നു. വീഴ്ചയിൽ തലയിൽ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്.

അതേസമയം തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും.സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത് എന്നാണ് വിവരം.കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം.ഇത് മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് വലിയ തിരിച്ചടി ആവുകയാണ്.മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം അരിക്കൊമ്പന്റെ തുമ്പി കൈയിൽ ഏറ്റ മുറിവ് ആശങ്കപ്പെടുത്തുന്നുവെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും അത് എപ്പോൾ സംഭവിച്ചു,അതിന് എന്താണ് പ്രതിവിധി എന്നുള്ളകാര്യത്തിൽ വനംവകുപ്പിന് മിണ്ടാട്ടമില്ല

Anusha PV

Recent Posts

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

6 mins ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

41 mins ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

52 mins ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

2 hours ago

മോദിയുമൊത്തുള്ള മെലോണിയുടെ വീഡിയോ വൈറലാകുന്നു |MODI|

'ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി' ! ജി 7 വേദിയിലെ സെൽഫി 'ക്ലിക്ക്' വൈറൽ |MELONI| #meloni #modi #MELODI…

2 hours ago