യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ
തിരുവനന്തപുരം : കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തി പടർത്തുന്ന തരത്തിൽ പ്രതിഷേധം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. വീട്ടിൽ വെള്ളം കിട്ടാതായതോടെ വെങ്ങാനൂർ വില്ലേജ് ഓഫിസിൽ തോക്കുമായി എത്തിയതായിരുന്നു യുവാവിന്റെ പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകൻ (33) ആണ് തോക്കുമായി പ്രതിഷേധിച്ചത്. വില്ലേജ് ഓഫിസിന്റെ ഗേറ്റ് പൂട്ടിയ ഇയാളെ പൊലീസ് പിടികൂടി .
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. വില്ലേജ് ഓഫിസിലെത്തി വെള്ളം കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചശേഷം ഇയാൾ ഗേറ്റ് പൂട്ടുകയായിരുന്നു. അതിനു ശേഷമാണ് ഇയാൾ ഏവരെയും പരിഭ്രാന്തരാക്കിക്കൊണ്ട് തോക്ക് പുറത്തെടുത്തത്. തുടർന്ന് വില്ലേജ് ഓഫിസർ തഹസിൽദാറിനെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസെത്തി മുരുകനെ കസ്റ്റഡിയിലെടുത്തു. എയർഗണ്ണാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി . വെള്ളം കിട്ടാത്ത പ്രശ്നം ഏറെനാളായി ഉണ്ടെന്നും ഇതുവരെയും പരിഹരിക്കാത്തതിനാലാണ് പ്രതിഷേധിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…