The girl was adopted without due process to gain fame; Big Boss star arrested
ബെംഗളൂരു: സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റിൽ. മക്കളില്ലാത്ത താരം അടുത്തിടെ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. എന്നാൽ കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഇവർ പെൺകുട്ടിയെ ദത്തെടുത്തത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സോനു ശ്രീനിവാസ് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തത്.
ശിശുക്ഷേമ സമിതിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റായ്ച്ചൂരിൽ നിന്നാണ് സോനു എട്ട് വയസുകാരിയെ ദത്തെടുത്തത്. കുട്ടിക്കൊപ്പം ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി റീലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. തങ്ങൾക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സോനുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
താൻ ഒരു പെൺകുട്ടിയെ ദത്തെടുത്തു എന്ന് അറിയിച്ചുകൊണ്ട് സോനു കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ സംഭവത്തിൽ യുവതി നിരവധി ട്രോളുകളും നേരിട്ടിരുന്നു. എന്നാൽ സോനു കുട്ടിയെ ദത്തെടുത്തത് സഹതാപവും താരപരിവേഷവും നേടാനായിരുന്നു എന്ന് ആരോപിച്ചാണ് ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…