Kerala

ക്രിമിനൽ കേസ് പ്രതികളായ പോലീസുകാർക്ക് കുരുക്ക് വീഴുന്നു; പിരിച്ചുവിടാൻ നീക്കം, പ്രാഥമിക പട്ടികയിൽ 85 പേർ

തിരുവനന്തപുരം :ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം.ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക തയ്യാറാക്കാൻ പോലീസ് ആസ്ഥാനത്തോടും ജില്ലാ തലങ്ങളിലും ഡിജിപി നിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടികയിൽ സൂക്ഷ്മപരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് സിഐ പിആർ സുനു പ്രതിയായതോടെയാണ് ഡിജിപിയുടെ നിർദേശം. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ സർവീസിൽ തിരിച്ചുകയറുന്നത് പതിവാണ്. ഇതൊഴിവാക്കാനാണ് സിഐ മുതൽ എസ് പിമാർ വരെയുള്ളവരെ സർവീസ് ചരിത്രം പരിശോധിക്കുന്നത്.

ബലാത്സംഗം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണക്കടത്ത്, സ്ത്രീകൾക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും കേസുകളിൽ അന്വേഷണം നേരിടുന്നതുമായ പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും

Anusha PV

Recent Posts

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…

1 hour ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

2 hours ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

2 hours ago