Elderly Woman Attacked
കാട്ടാക്കട: മാറനല്ലൂരിൽ വൃദ്ധയുടെ മാല കവർന്ന കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കണ്ടല മയൂരം വീട്ടിൽ അരുന്ധതി(68)യെ തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച് വീഴ്ത്തി രണ്ടുപവന്റെ മാല പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.
കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്ത അരുന്ധതിയുടെ കണ്ണിന് താഴെ പൊട്ടലുള്ളതായും കണ്ടെത്തിയിരുന്നു. ആഹാരമൊന്നും കഴിക്കാനാകാത്ത നിലയിലാണ് വൃദ്ധ. അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്.
സംഭവം നടക്കുമ്പോൾ വൃദ്ധ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുജ തയ്യൽ ജോലിക്ക് പോയിരുന്നു. ബൈക്കിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയതെന്നും വീടിന്റെ മതിൽ ചാടിയാണെന്നും പറയുന്നുണ്ടെങ്കിലും അക്രമി എത്തിയതെങ്ങനെയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. വെള്ളം കുടിച്ചശേഷം ഗ്ലാസ് തിരികെ വാങ്ങവേ യുവാവ് അരുന്ധതിയുടെ മുഖത്ത് അടിക്കുകയായിരുന്നു.
അടിയേറ്റ് വീണ വൃദ്ധയ്ക്ക് നിലവിളിക്കാൻ പോലുമാകാത്ത അവസ്ഥയിലായി. മൂക്കിലൂടെ രക്തം വാർന്ന് അരുന്ധതി ഒരുവിധം പുറത്തിറങ്ങി സമീപവാസികളെ അറിയിക്കുകയും മാറനല്ലൂർ പോലീസ് അരുന്ധതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…