Kerala

സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ;പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നല്കാൻ തയ്യാറാകുന്നില്ല,രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: എ ഐ ക്യാമറകൾ വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.നികുതി കൊള്ളകൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറയെന്ന് പ്രതിപക്ഷനേതാവ് ആഞ്ഞടിച്ചു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നല്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിവർഷം ആയിരം കോടി രൂപ ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാൻ പോവുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.സാങ്കേതിക തികവ് വേണ്ട പദ്ധതിക്ക് ടെൻഡർ കൊടുക്കുമ്പോൾ അതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലയും രംഗത്തെത്തി. 75 കോടിയുടെ പദ്ധതി എങ്ങനെയാണ് 232 കോടി ആയി മാറിയതെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതിയ്ക്ക് എതിരെ ചെന്നിത്തല ആഞ്ഞടിച്ചത്. പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വമ്പിച്ച കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രേഖയും വിവരാവകാശനിയമപ്രകാരം നല്‍കുന്നില്ല. സര്‍ക്കാര്‍ മുഴുവന്‍ കാര്യങ്ങളും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Anusha PV

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

7 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

7 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

8 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

8 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

8 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

9 hours ago