തൃശ്ശൂർ: അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി.
കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14) മൃതദേഹം കിട്ടിയിരുന്നു.
വെറ്റിലപ്പാറയ്ക്ക് സമീപം ചക്ളായിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ വിനോദ യാത്രക്കെത്തിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.
സീതി സാഹിബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്നലെ മരിച്ച ആദിൽഷാ. ആദിൽഷായുടെ അയൽക്കാരനാണ് തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അഞ്ചംഗ സംഘമാണ് കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…