Featured

സർക്കാരിന്റെ ഖജനാവ് കാലിയാക്കി , പിണറയിയുടെ പോക്കറ്റ് വീർപ്പിച്ചു ,ഇതാണ് പിണറായിസം | CPM

പെൻഷൻ കൊടുക്കാൻ പണമില്ല , ക്രിസ്തുമസിന് സബ്‌സിഡി നല്കാൻ പണമില്ല , കെ എസ് ആർ ടി സി ജീവനക്കാർക്ക് ശബളം കൊടുക്കാൻ പണമില്ല , പക്ഷെ ലക്ഷങ്ങൾ ഓണറേറിയം കൊടുക്കാൻ പണമുണ്ട് , മന്ത്രിമാർക്ക് കണ്ണട വാങ്ങാൻ പണമുണ്ട് , ഓണസദ്യക്ക് ലക്ഷങ്ങൾ മുടക്കാൻ പണമുണ്ട് ഇതാണ് പിണറായി സർക്കാർ .

സ്വന്തം ആവശ്യങ്ങൾക്കും , മന്ത്രിയുമാരുടെ കുടുംബങ്ങൾക്ക് വരെ ചിലവാക്കാൻ വരെ പിണറായി സർക്കാരിന്റെ ഖജനാവിൽ പണമുണ്ട് , ഇതൊക്കെ പറയാൻ എന്താന്ന് കാരണം എന്നല്ലേ ?നിയമസഭയിൽവെച്ച് പ്രമുഖർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചിരിക്കുകയാണ്

ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. പൗര പ്രമുഖർക്കായി ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.മുഖ്യമന്ത്രിയുടെ ഓണസദ്യയിൽ അഞ്ച് തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉണ്ടായിരുന്നു. സ്വകാര്യ കേറ്ററിങ് സ്ഥാപനമാണ് സദ്യ വിളമ്ബിയത്. മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി പുറത്ത് വന്നിരുന്നു.

7.86 ലക്ഷം കൂടി അധികഫണ്ട് അനുവദിച്ചതോടെ ഓണസദ്യയുടെ ആകെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു. ഇപ്പോൾ അധികമായി അനുവദിച്ച ഫണ്ട് എതു വകയിലാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.സ്പീക്കർ എഎൻ ഷംസീറും നിയമസഭയിൽ പ്രത്യേകമായി ഓണസദ്യ ഒരുക്കിയിരുന്നു. പുതുവർഷത്തിൻറെ ഭാഗമായി ജനുവരി മൂന്നാം തീയതി പൗര പ്രമുഖർക്കായി മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പ്രത്യേക സത്കാരം ഒരുക്കുന്നുണ്ട്.

ഇങ്ങനെ നിങളെ മോടിപിടിപ്പിക്കാൻ മാത്രം പണം ചിലവാക്കിയാൽ എങ്ങനെ ഖജനാവ് കാലിയാകാതിരിക്കും, കേന്ദ്രം അനുവദിക്കുന്ന പണമെല്ലാം നിങൾ ദൂരത്തടിച്ചിട് പിന്നെ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് ഏതാണ് കാര്യം

admin

Recent Posts

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

36 mins ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

1 hour ago

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന്…

1 hour ago

ഇപി ജയരാജൻ വധ ശ്രമ കേസ്; ഹർജിയിൽ ഇന്ന് വിധി; കെ സുധാകരന് നിർണായകം

കൊ​ച്ചി: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി .അദ്ധ്യക്ഷൻ കെ. ​സു​ധാ​ക​ര​ൻ…

1 hour ago