Kerala

“അഞ്ച് തവണ വധശ്രമമുണ്ടായി,90ൽ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു35–ാം വയസ്സിൽ തോന്നാത്ത ഭയം 72–ാം വയസ്സിൽ തോന്നുമോ?”; എൽഡിഎഫ് ഹർത്താലിനിടയിലും തൊടുപുഴയിലെ ചടങ്ങിൽ പങ്കെടുത്ത് ഗവർണർ; എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാർ കരിങ്കൊടി കാട്ടിയ ഗവർണർ ഇടുക്കിയിലെ ജനങ്ങളുടെ മനസ് കീഴടക്കി മടങ്ങുമ്പോൾ

തൊടുപുഴ : എൽഡിഎഫ് ഹർത്താലിനിടയിലും തൊടുപുഴയിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനു മുൻപ് അഞ്ച് തവണ തനിക്കും നേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവെ ഗവർണർ പറഞ്ഞു. ഇന്ന് ഇടുക്കിയിൽ ഹർത്താൽ നടന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധികൾ മറികടന്ന് ചടങ്ങിനെത്തിയ ഗവർണർക്ക് പരിപാടിയുടെ സംഘാടകർ നന്ദി പറഞ്ഞു. ഹർത്താലായതിനാൽ കൂടുതൽ ആളുകൾ സമ്മേളനത്തിനെത്തിയെന്നും സംഘാടകർ പറഞ്ഞു.

‘‘കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമ്പോൾ വെറും 35–ാം വയസ്സ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാർഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. 1990ൽ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോൾ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോൾ പറയാനുള്ളത്, 35–ാം വയസ്സിൽ തോന്നാത്തത് 72–ാം വയസ്സിൽ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ല.’’– ഗവർണർ പറഞ്ഞു.

മടക്കയാത്രയിൽ തന്നെ കാണാൻ റോഡരികിൽ കാത്തു നിന്ന കുരുന്നുകളെ കാർ നിർത്തി അദ്ദേഹം ചേർത്ത പിടിച്ചു. അവരോടൊപ്പം അദ്ദേഹം ഒരു മിനിറ്റിലേറെ റോഡിലൂടെ നടന്നു. വിവിധ സ്ഥലങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തർ കരിങ്കൊടി കാണിച്ചുവെങ്കിലും ജനഹൃദയം കീഴടക്കിയാണ് അദ്ദേഹം ഇടുക്കി ജില്ല വിടുന്നത്.

Anandhu Ajitha

Recent Posts

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 58 ലക്ഷം കള്ളവോട്ടുകൾ ! മമതയെ കാത്തിരിക്കുന്നത് പടുകൂറ്റൻ തോൽവി

തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…

6 minutes ago

ബർമുഡ ട്രയാംഗിളിന് താഴെ ഭീമൻ ഘടന !! അമ്പരന്ന് ശാസ്ത്രജ്ഞർ !!

ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…

15 minutes ago

കാൽകുലസിൻ്റെ ഉദ്ഭവം കേരളത്തിലോ? മലയാളികൾ മറന്നു പോയ ഒരു ഗണിത ശാസ്ത്ര പ്രതിഭ | SHUBHADINAM

ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…

21 minutes ago

90 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റ് !! നിലംപൊത്തി ബ്രസീലിലെ “സ്റ്റാച്യൂ ഓഫ് ലിബർട്ടി”

പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…

26 minutes ago

ഒക്ടോബർ 7 ആക്രമണത്തെയും ബോണ്ടി ബീച്ച് ആക്രമണത്തെയും അതിജീവിച്ച വ്യക്തി

മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…

36 minutes ago

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

12 hours ago