തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്മജയ്ക്ക് പിന്നാലെ പദ്മിനി തോമസും തമ്പാനൂര്‍ സതീഷും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി . കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത് .
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം ഡി സി സി മുന്‍ ജെനറല്‍ സെക്രടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസിലെത്തിയത്. അതേസമയം, ബുധനാഴ്ച തന്നെ കെ സുരേന്ദ്രൻ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയായിരുന്നു തമ്പാനൂര്‍ സതീഷ്. പാര്‍ടിയില്‍ പുനഃസംഘടന നടന്നപ്പോഴൊക്കെ താന്‍ തഴയപ്പെട്ടതായി തമ്പാനൂര്‍ സതീഷ് ആരോപിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രടറിമാരുടെ ലിസ്റ്റിലും പേരില്ലാത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാര്‍ട്ടി തുക കെ പി സി സി പ്രസിഡന്റ് ധൂര്‍ത്തടിക്കുകയാണ്. തുക എന്തിന് വിനിയോഗിക്കുന്നുവെന്നുപോലും ആര്‍ക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു.
വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…
ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…
ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…
ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…
ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…