politics

‘ഗ്രൗണ്ട് ഒരുങ്ങുകയാണ്’…സ്റ്റാലിന് എതിരാളി ഇളയ ദളപതി വിജയ്? താരം രാഷ്ട്രീയ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

തമിഴ് സിനിമാ വ്യവസായത്തിൽ രാഷ്ട്രീയം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് കോളിവുഡിൽ പതിവ് കാഴ്ചയുമാണ്. എന്നാൽ തമിഴ്‌നാട്ടിൽ ഏറെക്കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് സൂപ്പർ താരം ഇളയ ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. അധികം വൈകാതെ തന്നെ താരം രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ സംഘടന രൂപീകരിക്കും. കൂടാതെ എല്ലാം വിചാരിച്ചതുപോലെ നടക്കുകയാണെങ്കിൽ 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിജയ്‌യുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരാധകരുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന സംഘടനയെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ സാധ്യതയുണ്ടെന്നാണ് നടന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഗ്രൗണ്ട് ഒരുങ്ങുകയാണ്. ആരാധകരെ പ്രത്യേക ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. വോട്ടർമാരുടെ വിവിധ വശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച വിവരങ്ങളും ഓരോ പ്രദേശങ്ങളിലെയും പ്രധാന പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന്റെ സമയം ദളപതി മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്ന് അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ഒരു മുതിർന്ന പ്രവർത്തകൻ വ്യക്തമാക്കി.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago