ഹെലികോപ്റ്ററും മുഖ്യമന്ത്രി ഊണു കഴിച്ചതുമല്ല വിഷയം ; ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകളെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ജനാധിപത്യത്തിൽ എതിരാളികളെ വിമർശിക്കുന്നതിൽ രാഹുൽ ഗാന്ധി മാതൃക ഒഴിവാക്കുന്നത് എല്ലാവർക്കും നല്ലതാണെന്ന് മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നിലവിലെ പ്രധാന വിഷയം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ ദയനീയമായ വീഴ്ചയാണെന്നും, അത് ആർജ്ജവത്തോടെ ചൂണ്ടിക്കാണിക്കാൻ സാധിക്കണമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഊണ് കഴിച്ചതാണോ ഹെലികോപ്റ്റർ ഉപയോഗിച്ചതാണോ എന്ന് നോക്കി വിമർശനം ഉന്നയിക്കുന്നതിലല്ല കാര്യമെന്നും, ദുരന്തനിവാരണ രംഗത്തെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലും സർക്കാരിന് സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് ജനങ്ങൾക്കിടയിൽ ചർച്ചയാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കെ സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം
ജനാധിപത്യത്തിൽ എതിരാളികളെ വിമർശിക്കുന്നതിൽ രാഹുൽ ഗാന്ധി മാതൃക ഒഴിവാക്കുന്നത് എല്ലാവർക്കും നല്ലതാണ്. പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്. അത് ആർജ്ജവത്തോടെ പറയാൻ കഴിയണം. അല്ലാതെ മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതും പ്രധാന വിഷയമല്ല. ഇടതു ഭരണത്തിലെ പ്രളയകാലത്തും അന്നത്തെ മുഖ്യൻ എവിടേയും പോയിട്ടില്ല. പക്ഷെ വൈകുന്നേരം ആറുമണിക്ക് ഒന്നര മണിക്കൂർ വാർത്താ സമ്മേളനം നടത്തുമായിരുന്നു. ഗുരുതര വീഴ്ച പ്രളയക്കെടുതികളുടെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലുമുണ്ടായിരിക്കുന്നു. അതാണ് പ്രശ്നം. അതെങ്ങനെയാ നമ്മൾ ചർച്ച ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി കേരളം എന്നെഴുതിയപ്പോ കാരളം എന്നായിപ്പോയി എന്നതൊക്കെയാണല്ലോ. ശ്രീ കുഞ്ഞാലിക്കുട്ടി സാമാന്യം നല്ല വിദ്യാഭ്യാസമുള്ള ഒരു മന്ത്രിയാണ് എന്ന് എല്ലാവർക്കും അറിയാം. റഹീമിന്റെ ഇംഗ്ളീഷിന് മാർക്കിടാൻ ചെലവഴിച്ച സമയം രണ്ടാഴ്ചയാണ്. വാചകങ്ങളിലെ പിശകല്ല എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതാണ് പ്രധാനം.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…