The helicopter found the crash site; Still no sign of Iranian President Ibrahim Raisi; Rescue workers said there was no chance of anyone being left alive; The search is intense
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ് അപകടസ്ഥലം കണ്ടെത്തിയത്. അതേസമയം, ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല. ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് വൻതോതിൽ ചൂട് പ്രവഹിക്കുന്നത് കണ്ടെത്തിയതോടെയാണ് അത് അപകടം സംഭവിച്ച സ്ഥലമാണെന്ന അനുമാനത്തിലെത്തിയത്.
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയിൽപ്പെട്ട് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവരെ കാണാതായത്. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർത്ഥനയിലാണ്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…