Cinema

നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല ; വരാഹരൂപം ഗാനത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി

എറണാകുളം: കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി.ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ഗാനം തങ്ങളുടേതാണെന്നും കാന്താര സിനിമയിലെ ഗാനത്തിൽ അത് പകർത്തിയതാണെന്നും ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് നർകിയ ഹർജി കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ നിന്നും തൈക്കുടം ബ്രിഡ്ജ് സ്‌റ്റേ വാങ്ങിയിരുന്നു.സെപ്റ്റംബർ 30നാണ് കാന്തര സിനിമ പുറത്തിറങ്ങിയത്. പിന്നാലെ അജനീഷ് ലോക്‌നാഥ് ചിത്രത്തിനായി തയ്യാറാക്കിയ വരാഹരൂപം എന്ന ഗാനത്തിനെതിരെ കേസുമായി തൈക്കുടം ബ്രിഡ്ജ് ബാൻഡ് രംഗത്തുവരുകയായിരുന്നു.

Anusha PV

Recent Posts

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

2 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

17 mins ago

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

49 mins ago