തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചിക്കൻ ബിരിയാണി വിളമ്പിയ വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആചാരലംഘനം സംബന്ധിച്ച് ഒരു കൂട്ടം ഭക്തജനങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
സജിത്ത് എന്നയാളുടെ നേതൃത്വത്തിൽ ഒരു കൂട്ടം ഭക്തജനങ്ങളാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ചെയർമാനെതിരെ പരാതി നൽകിയിരിക്കുന്നത്. ക്ഷേത്ര സുരക്ഷാ വിഭാഗത്തെയും കൂടി ഈ വിഷയത്തിൽ കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി അടിയന്തര നിർദേശം നൽകി. അതേസമയം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കോംബൗണ്ടിനുള്ളിലും ഓഫീസിലും സസ്യേതര ഭക്ഷണവും ലഹരി ഉപയോഗവും വിലക്കിക്കൊണ്ടുള്ള മതിലകത്തിന്റെ ഉത്തരവ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു.
ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ പുറത്ത് നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ വിളമ്പിക്കഴിച്ച വിവരം തത്വമയി ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലായിരുന്നു ബിരിയാണി കൊണ്ട് വച്ചിരുന്നത്. തത്വമയിലൂടെ ഈ കടുത്ത ആചാര ലംഘനം അറിഞ്ഞ വിശ്വാസി സമൂഹം കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ തത്വമയിയുടെ ചുവട് പറ്റി മുഖ്യധാര മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…