കൊച്ചി: വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്നു.കേസിൽ സിനിമ ലൊക്കേഷൻ സെക്യൂരിറ്റി മാനേജർ എം.എസ്. അബ്ദുൽ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു.ചിരട്ടപ്പാലത്തെ വീടാണ് പ്രതി കൊള്ളയടിച്ചത്.ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ വാടകക്ക് താമസിക്കുകയായിരുന്നു കൽവത്തി സ്വദേശിയായ പ്രതി.മാർച്ച് 26-ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ഒന്നാം നിലയിലെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 35,000 രൂപയുടെ കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സംഘം മോഷ്ടിക്കുകയായിരുന്നു.
അബ്ദുൽ റഹീം ഫോർട്ട്കൊച്ചി കടപ്പുറത്ത് ഫുഡ്കോർട്ട് നടത്തുന്നതിനോടൊപ്പം കൊച്ചി മേഖലയിലെ സിനിമ ലൊക്കേഷൻ രംഗത്തെ സെക്യൂരിറ്റി മാനേജറായും ജോലി ചെയ്യുന്നുണ്ട്.ചില സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. കേസിൽ മുഖ്യപ്രതിയായിരുന്ന കരുവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന ചക്കിട്ടപറമ്പിൽ മുജീബിനെ (44) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ. മനോജ്, മട്ടാഞ്ചേരി ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…