തിരുവനന്തപുരം: മരിച്ചു പോയ ഭർത്താവിന്റെ ആശ്രിത നിയമനം ലഭിക്കാത്തതിനാൽ മനംനൊന്ത് കേരളാ ബാങ്ക് ആസ്ഥാനത്തെത്തി യുവതിയുടെ ആത്മഹത്യാ ഭീഷണി. പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനിയാണ് കേരളാ ബാങ്ക് ആസ്ഥാനത്തെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. അരമണിക്കൂറോളം കേരളാ ബാങ്ക് ആസ്ഥാനത്തിന്റെ മതിലിന് മുകളിൽ തുടർന്ന ശ്രീരഞ്ജിനിയെ ഫയർഫോഴ്‌സ് അനുനയിപ്പിച്ച് താഴെ ഇറക്കി. ഇന്നലെ വൈകിട്ട് 5.30ന് മസ്‌ക്കറ്റ് ഹോട്ടലിനു സമീപത്തുള്ള കേരള ബാങ്ക് ആസ്ഥാനത്തായിരുന്നു സംഭവം.
ബാങ്ക് വാച്ചറായി ജോലിചെയ്യവെ ശ്രീരഞ്ജിനിയുടെ ഭർത്താവ് പ്രകാശ് ജീവനൊടുക്കിയിരുന്നു. തുടർന്നാണ് മരണപ്പെട്ട ഭർത്താവിന്റെ ആശ്രിത ജോലിക്കായി ശ്രീരഞ്ജിനി ബാങ്കിൽ കയറിയിറങ്ങുന്നത്. കേരളാ ബാങ്ക് ആസ്ഥാനത്തിന്റെ ചുറ്റുമതിലിൽ കയറിയ ശ്രീരഞ്ജിനി സമീപത്തെ 30 അടി താഴ്ചയുള്ള സെമിത്തേരി വളപ്പിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും അരമണിക്കൂറോളം മതിലിനു മുകളിൽ നിൽക്കുകയും ചെയ്തു. പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രീരഞ്ജിനി താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ മ്യൂസിയം പൊലീസും ചെങ്കൽചൂളയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളം നേരം സംസാരിച്ച് ശ്രീരഞ്ജിനിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
ജില്ലാ സഹകരണ ബാങ്കിനു കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ 14 വർഷം താൽക്കാലിക വാച്ചറായിരുന്നു ശ്രീരഞ്ജിനിയുടെ ഭർത്താവ് പ്രകാശ്. മൂന്ന് വർഷം മുൻപ് പ്രകാശ് ജീവനൊടുക്കി. പിന്നീട് ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും ഭർത്താവിന്റെ ഈ ജോലി തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് ശ്രീരഞ്ജിനി പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
അവസാന ശ്രമം എന്ന നിലയിലാണ് ശ്രീരഞ്ജിനി ഇന്നലെ വീണ്ടും ബാങ്ക് ആസ്ഥാനത്ത് എത്തിയത്. എന്നാൽ ബാങ്ക് ആസ്ഥാനത്തെത്തിയ ശ്രീരഞ്ജിനിയെ സുരക്ഷാ ജീവനക്കാർ അകത്തേക്ക് കടത്തി വിട്ടില്ല. ഇതോടെ രണ്ടു മക്കളെ വളർത്തണമെന്നും ജീവിക്കാൻ നിവൃത്തി ഇല്ലെന്നും പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു. ബാങ്ക് ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിനു പിന്നാലെ ശ്രീരഞ്ജിനി മതിലിൽ കയറുകയായിരുന്നു. ജീവിക്കാൻ ഒരു നിവൃത്തിയുമില്ല. രണ്ടു മക്കളും അഗതിമന്ദിരങ്ങളിലാണ്. ജോലി ലഭിക്കാനായി ഒരു വർഷമായി ഓഫിസുകൾ കയറി ഇറങ്ങുന്നു. ഉടൻ ശരിയാക്കാമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോൾ വാക്കു മാറ്റിപ്പറയുന്നു. മക്കളെ ഒപ്പം നിർത്തി വളർത്തണം. അതിനു വേണ്ടിയാണ് ഈ അലച്ചിൽ എന്ന് ശ്രീരഞ്ജിനി പറയുന്നു.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…