General

ഡോക്ടറെയും പോലീസുകാരെയും അസഭ്യം വിളിച്ച സംഭവം ;സൈനികന് ഉപാധികളോടെ ജാമ്യം

പാങ്ങോട്:സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാ ജീവനക്കാരെയും പോലീസുകാരെയും അസഭ്യം വിളിക്കുകയും ചെയ്ത കേസിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്.

പോലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ തിരുവനന്തപുരം പാങ്ങോട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. കാലിൽ മുറിവുമായെത്തിയ ഇയാളോട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം നടത്തിയത്. ഭരതന്നൂർ സ്വദേശിയാണ് വിമൽ വേണു.

anaswara baburaj

Recent Posts

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം…

9 mins ago

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ…

51 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ…

2 hours ago