CRIME

വീട്ടിൽ പ്രസവത്തിന് ശ്രമിച്ച യുവതിയും നവജാത ശിശുവും മരിച്ച സംഭവം ! യുവതിക്ക് അക്യൂ പങ്‌ചർ ചികിത്സ നൽകിയ ശിഹാബുദ്ദീനെതിരെ കൊലവിളിയുമായി ആക്രമിക്കാൻ പാഞ്ഞെടുത്ത് യുവതിയുടെ ഭർത്താവ് നയാസ് ! നേമം പോലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ രംഗങ്ങൾ

വീട്ടിൽ പ്രസവത്തിന് ശ്രമിച്ച യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷനിലെത്തിച്ച, യുവതിക്ക് അക്യൂ പങ്‌ചർ ചികിത്സ നൽകിയ ശിഹാബുദ്ദീനെതിരെ കൊലവിളിയുമായി ആക്രമിക്കാൻ പാഞ്ഞെടുത്ത് യുവതിയുടെ ഭർത്താവ് നയാസ്. കേസിൽ റിമാൻഡിലായിരുന്ന നയാസിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്നാണ് ഇന്ന് നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ‘നിന്നെ ഞാൻ കൊല്ലും’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ശിഹാബുദ്ദീനു നേരെ നയാസിന്റെ ആക്രമണ ശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. നയാസിനെ പിന്നീട് ലോക്കപ്പിലേക്കു മാറ്റുകയും ചെയ്തു. കേസിൽ ശിഹാബുദ്ദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നാണ് നയാസിന്റെ മൊഴി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന നയാസിന്റെ ഭാര്യ ഷമീറയും നവജാത ശിശുവും വീട്ടിൽ പ്രസവത്തിനിടെ മരിച്ചത്. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചിരുന്നു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ചൊവ്വാഴ്ച പ്രസവവേദനയുണ്ടായിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി. ബോധരഹിതയായ ഷമീറയെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി പരിശോധനയിൽ വ്യക്തമായി. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Anandhu Ajitha

Recent Posts

ചെങ്കോട്ടയിൽ ആ-ക്ര-മ-ണം നടത്തിയ ഭീ-ക-ര-ന് തൂക്കുകയർ ഉറപ്പിച്ച് രാഷ്‌ട്രപതി

അഫ്സൽ ഗുരുവിനും യാക്കൂബ് മേമനും ശേഷം മറ്റൊരു പാക് ഭീ-ക-ര-നെ കൂടി തൂ-ക്കി-ലേ-റ്റു-ന്നു

36 mins ago

പാകിസ്ഥാൻ വേണ്ട, നമ്മൾ ഭാരതീയരാണ്! മോദി 3.0 യിൽ ഉൾപ്പെടുത്തണം!!

മോദി 3.0 യിൽ ഉൾപ്പെടുത്തണം! അഭ്യർത്ഥനയുമായി പിഒകെ വിമോചന പ്രവർത്തകൻ

42 mins ago

മലയാളിയുടെ കണ്ണീരിൽ കുതിർന്ന് കുവൈത്ത് ! പലരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തു ചാടിയതോടെ

കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ കൂടുതൽ പേരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണെന്ന വെളിപ്പെടുത്തലുമായി…

55 mins ago

തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ!

തമിഴിസൈ സൗന്ദർരാജന് കർശന താക്കീത് അമിത് ഷായെ ചൊടിപ്പിച്ചത് എന്ത് ? വൈറലായി വീഡിയോ

1 hour ago

ലോക്സഭാ സ്‌പീക്കർ നായിഡുവിന്റെ കുടുംബക്കാരി ?

സ്പീക്കർ സ്ഥാനം ടി ഡി പിക്ക് അല്ല ; എന്നാൽ നായിഡുവിനും സന്തോഷം ; കാരണം ഇതോ ?

2 hours ago

കുവൈത്ത് തീപിടിത്തം !മരണ സംഖ്യ 49 ആയി ! 11 മലയാളികളെ തിരിച്ചറിഞ്ഞതായി സൂചന ; തിരിച്ചറിയാതെ 16 മൃതദേഹങ്ങൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 മലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി…

2 hours ago