അഞ്ജുവും സാജുവും മക്കളും
കൊച്ചി : ബ്രിട്ടണിലെ കെറ്ററിങ്ങിൽ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും സാജുവിന്റെ കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറയിലെ വീട്ടിൽ എത്തി അടുത്ത ബന്ധുക്കളിൽ നിന്നും ബ്രിട്ടീഷ് പോലീസ് വിവരങ്ങൾ ശേഖരിക്കും. സാജു കുറ്റം സമ്മതിച്ചതൊടെ ഗുരുതര വകുപ്പുകൾ ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. അമ്പത്തിരണ്ടുകാരനായ സാജുവിന് മുപ്പത് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
നോർത്താംപ്റ്റൺഷെയർ പോലീസ് ചീഫ് ഇൻവസ്റ്റിഗേഷൻ ഓഫീസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കേരളത്തിൽ ഉടൻ എത്തും. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾക്കൊപ്പം കേരളത്തിലെത്താൻ പോലീസ് ശ്രമിച്ചെങ്കിലും ആവശ്യമായ യാത്രാ രേഖകൾ ലഭ്യമല്ലാതെ വന്നതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. നിലവിൽ മിഡ്‌ലാന്റിലെ ജയിലിലാണ് പ്രതി സാജുവിനെ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…