മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്ര ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ തന്ത്രിമാരുടെ സംഘടനയായ അഖില കേരള തന്ത്രി മണ്ഡലം ക്ഷേത്ര സന്നിധിയിൽ നാമജപഘോഷം നടത്തി. പ്രതിഷേധം അറിയിക്കാനും ക്ഷേത്ര ട്രസ്റ്റിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കാനും സംഘടനയുടെ സംസ്ഥാന ഭാരവാഹികളും ക്ഷേത്രം തന്ത്രിയും ക്ഷേത്ര സന്നിധിയിൽ എത്തി. ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യൻ നമ്പൂതിരി , അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ട്രഷറർ എസ്. ഗണപതി പോറ്റി എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെ പൂന്തുറ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത്. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞെത്താമെന്നും പൂജാരി പറഞ്ഞെങ്കിലും പോലീസ് അത് ചെവികൊണ്ടില്ല. കഴിഞ്ഞ മാസം പൂന്തുറ ഉച്ചമാടാൻ ക്ഷേത്രത്തിൽ നിന്ന് 40 വർഷത്തിലേറെ പഴക്കമുള്ള, ഒന്നരക്കോടി രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രത്തിലെ അന്നത്തെ പൂജാരിയെന്ന നിലയിൽ അരുൺ പോറ്റിയെ ഇപ്പോൾ ജോലി ചെയ്യുന്ന ക്ഷേത്രത്തിലെത്തി കസ്റ്റഡിയിലെടുത്തത്.
“പൂന്തുറ ക്ഷേത്രത്തിലെ സെക്രട്ടറിയുമായി പിണങ്ങിയാണ് ജോലിയിൽ നിന്നും ഇറങ്ങിയത്. അങ്ങനെ ഇറങ്ങിയ എല്ലാവരുടെയും പേരുകളും വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നു.ആ കൂട്ടത്തിലാണ് എന്റെ പേരും പറഞ്ഞത്. നേരത്തെ പോലീസ് വിളിക്കുകയും ശനിയാഴ്ച സ്റ്റേഷനിലെത്താമെന്ന് താൻ പറയുകയും ചെയ്തതാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ കയറി പൊലീസ് തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയത്. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്.”- അരുൺ പോറ്റി പറഞ്ഞു.
പോലീസിന്റെ അനാവശ്യ കടന്നുകയറ്റം കാരണം നിരവധി പൂജകളാണ് മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസിപിക്ക് പരാതി നൽകിയതായും ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് നന്ദകുമാർ പറഞ്ഞു. സംഭവം വിവാദമായതോടെ പോലീസ് ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമവും നടത്തി. ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാത്രി വൈകിയാണ് പൂജാരിയെ പോലീസ് പറഞ്ഞുവിട്ടത്. പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തത് വിവാദമായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞിരുന്നു
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…