പത്തനംതിട്ട: സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. സാജന്‍ പീറ്ററിനെയാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. തിരുവല്ല ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് എ.ഡി.ജി.പി.യ്ക്കും കൈമാറി.
ശനിയാഴ്ച വൈകിട്ട് നിരണം ഡെക്ക്ഫാമിന് സമീപത്തായിരുന്നു സംഭവം. എസ്.ഐ. ഓടിച്ച കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എസ്.ഐ. ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്. സംഭവസമയത്ത് എസ്.ഐ. മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയ എസ്.ഐ.യെ പിന്നീട് പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…