General

വിപ്രോക്കെതിരെ പരാതി; കേന്ദ്രസർക്കാരിന് പരാതി നൽകി ഐടി തൊഴിലാളി യൂണിയൻ

ദില്ലി:രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ കേന്ദ്രസർക്കാരിന് ഐ ടി തൊഴിലാളി യൂണിയൻ പരാതി നൽകി.ക്യാമ്പസ് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുന്നതിൽ കമ്പനി വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച വിപ്രോക്കെതിരെ നടപടിയെടുക്കണമെന്ന് നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ഉദ്യോഗാർത്ഥികൾക്ക് മൂന്നര ലക്ഷം രൂപയാണ് വിപ്രോ ആദ്യഘട്ടത്തിൽ വേതനമായി പറഞ്ഞിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തങ്ങളുടെ പരിശീലനപരിപാടി 60 ശതമാനത്തിലേറെ മാർക്കോടെ പാസ്സാക്കുന്നവർക്ക് ആറര ലക്ഷം രൂപ ശമ്പളം നൽകുമെന്നും കമ്പനി പറഞ്ഞതായി പരാതിയിലുണ്ട്.

‘ഇതുപ്രകാരമുള്ള വേതന രഹിത ഇന്റേൺഷിപ്പ് ഈ വർഷം മാർച്ച് ഏപ്രിൽ സമയത്ത് ആരംഭിച്ചു. ജൂലൈയിൽ ഇത് അവസാനിച്ചു. ഓഗസ്റ്റ് മാസത്തിൽ ഇവരുടെ നിയമന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ കമ്പനി ഇവരുടെ നിയമനം നീട്ടിക്കൊണ്ടു പോവുകയാണ്’- പരാതിയിൽ ആരോപിക്കുന്നു.

Anusha PV

Recent Posts

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

13 mins ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

46 mins ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…

1 hour ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…

2 hours ago

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

2 hours ago

പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ല ! അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്‌പെൻഡ് ചെയ്‌തെന്ന് ബാറുടമകളുടെ സംഘടന; 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് ബാർക്കോഴ വിവാദം 2.0 സജീവമാകുന്നു

തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…

2 hours ago