Kerala

കൽപ്പാത്തിയിൽ ഇനി ഉത്സവ നാളുകൾ; രഥോത്സവത്തിന് അനുമതി നൽകി ജില്ലാ ഭരണകൂടം

പാലക്കാട്: കൽപ്പാത്തി രഥോത്സവം നടത്താൻ അനുമതി നൽകി ജില്ലാ ഭരണകൂടം. കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ് പാലക്കാട് കൽപ്പാത്തി രഥോത്സവം. ക്ഷേത്ര ഭരണസമിതി മുന്നോട്ട് വച്ച അഭ്യർത്ഥനയ്‌ക്കാണ് നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ജില്ലാ കളക്ടർ മൃൺമയീ ജോഷിയാണ് തീരുമാനം അറിയിച്ചത്.

നവംബർ 8-ാം തിയതി ഉത്സവത്തിന് കൊടിയേറി 14,15,16 തീയതികളിലായിട്ടാണ് കൽപ്പാത്തി രഥോത്സവം നടക്കേണ്ടത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പ്രതീകാത്മകമായും അനുഷ്ഠാനത്തിൽ മാത്രമായും രഥോത്സവം പരിമിതപ്പെടുത്തിയിരുന്നു. ഏറെ പ്രശസ്തമായ ഉത്സവവും അതിനോടടുബന്ധിച്ചുള്ള രഥോത്സവവും നടത്താൻ അനുവദിക്കണമെന്ന് നിരവധി സംഘടനകളും ഭക്തരും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രഥോത്സവത്തിന് അനുമതി നൽകിയത്.

admin

Recent Posts

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ!ഒരു ജവാന് വീരമൃത്യു ! ആറ് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. ദോഡയിൽ ഇന്നലെ രാത്രി…

28 mins ago

മുഖ്യമന്ത്രിയായല്ലാതെ തിരികെവരില്ലെന്ന പ്രതിജ്ഞ പാലിച്ച് ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ! പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കും; പ്രധാനമന്ത്രിയടക്കം ഉന്നത നേതാക്കൾ പങ്കെടുക്കും

കേസരപ്പള്ളി: ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്‌ഡി സർക്കാരിനാൽ അപമാനിതനായപ്പോൾ ചന്ദ്രബാബു നായിഡു എടുത്ത പ്രതിജ്ഞ മുഖ്യമന്ത്രി ആയല്ലാതെ നിയമസഭയിലേക്ക് മടങ്ങി വരില്ലെന്നായിരുന്നു.…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട് !ജാ​ഗ്രത മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍…

2 hours ago

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയെന്ന് ബന്ധുക്കൾ; നിഷേധിച്ച് പോലീസ്!

മലപ്പുറം: പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പ്ലസ് വൺ സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ. എന്നാൽ ആത്മഹത്യക്ക് കാരണം മറ്റെന്തെങ്കിലുമാകാമെന്നാണ്…

2 hours ago