Kerala

ഭീകരവാദം ആദ്യം സംഘപരിവാറിനെ തേടിയെത്തുമെന്ന് കരുതി സമാധാനിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പ്: കെ.സുരേന്ദ്രൻ

1990കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ് “ദി കാശ്മീർ ഫയൽസ് “. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളികൾ കണ്ടിരിക്കേണ്ട സിനിമയാണ് ”ദി കാശ്മീർ ഫയൽസ്”എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്.

താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ, ദർശൻകുമാർ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രത്തിന്റെ ചില വെളിപ്പെടുത്തലുകൾ പലർക്കും പുതിയ അറിവാണെന്ന് അദ്ദേഹം പറയുന്നു. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

”ആട്ടിയോടിപ്പിക്കപ്പട്ടവരിൽ ബുദ്ധനും ജൈനനും സിഖും എന്തിനേറെ മോഡറേറ്റ് മുസ്ളീമും ഉണ്ടായിരുന്നുവെന്ന് ദർശൻകുമാർ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രം വിശദീകരിക്കുമ്പോൾ ഒരു പക്ഷെ അതു പലർക്കും ഒരു പുതിയ അറിവായിരിക്കും. ഈ ചലച്ചിത്രം കേരളത്തേയും പലതും ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ആദ്യം അതിനെ എതിർക്കാൻ ജിഹാദികളോടൊപ്പം കോൺഗ്രസ്സും ഓടിയെത്തി എന്നതിൽ നിന്നു തന്നെ വ്യക്തമായി വായിച്ചെടുക്കാം.

ഇത് മലയാളികളെല്ലാവരും കാണേണ്ട സിനിമയാണ്. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്. ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതരമുസൽമാനുമടക്കം എല്ലാ നല്ലമനുഷ്യർക്കും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദം. ഇന്നലെ കാശ്മീരിൽ കണ്ടതുപലതും ഒളിഞ്ഞും തെളിഞ്ഞും ട്രയൽറണ്ണായി കൺമുന്നിൽ കണ്ടുതുടങ്ങുന്ന വർത്തമാനകാലത്ത് ഈ സിനിമ മിസ്സ് ചെയ്യുന്നത് നല്ലതല്ല…”

നേരത്തെ കശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ പല തീയേറ്ററുടമുകളും മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കെ.സുരേന്ദ്രൻ വിമർശിച്ചിരുന്നു. മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തുകൊണ്ട് ആണെന്നും സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകളെ ഭയപ്പെടുത്തുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

14 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

15 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

15 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

15 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

16 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

16 hours ago