'The Kerala Story' again discussed in Kerala; The movie is being aired on Doordarshan today amid controversies and protests
തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ‘ദ കേരള സ്റ്റോറി’ സിനിമ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. കഴിഞ്ഞ വർഷം മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്‍റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…