India

‘ദ കേരള സ്റ്റോറി’ തിയേറ്ററുകളും ഒടിടിയും കടന്ന് ദൂരദർശനിൽ! ടെലികാസ്റ്റ് ഡേറ്റ് പ്രഖ്യാപിച്ച് രാജ്യത്തിന്റെ സ്വന്തം ചാനല്‍

‘ദ കേരള സ്റ്റോറി’യുടെ സംപ്രേഷണ തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.

ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ‘ദ കേരള സ്റ്റോറി’ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ആദ ശർമയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമിച്ചത് ബോളിവുഡ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു.കഴിഞ്ഞ വർഷം മെയ് 5നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് സീ5 ലൂടെ ചിത്രം ഒടിടിയിലും എത്തിയിരുന്നു.

ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒടിടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. തിയേറ്ററുകളിലെത്തിയപ്പോള്‍ വിമർശനങ്ങൾക്കിടയിലും ബോക്സോഫീസിൽ മികച്ച വിജയം സിനിമ സ്വന്തമാക്കിയിരുന്നു. 30 കോടി ബജറ്റിൽ നിർമിച്ച സിനിമ ആഭ്യന്തര മാർക്കറ്റിൽ ചിത്രം 238 കോടിയോളം നേടിയെന്നായിരുന്നു റിപ്പോർട്ട്.ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമ പറയുന്നത്.

anaswara baburaj

Recent Posts

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

18 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

19 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

43 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

59 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

1 hour ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

10 hours ago