India

ഭാരതം ലോകത്തിന്റെ നെറുകയിൽ ! ചന്ദ്രയാൻ 3 ന്റെ ലാൻഡിംഗ്, ഐഎസ്ആർഒ ഒരുക്കിയ ഓൺലൈൻ സംപ്രേക്ഷണത്തിലൂടെ കണ്ടത് 91 ലക്ഷത്തിലധികം ജനങ്ങൾ

ലോകത്തിന് ഇന്നും അജ്ഞാതമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്ത് ചന്ദ്രയാൻ 3 പേടകവും ഭാരതവും ഐഎസ്ആർഒയും ചരിത്രത്തിലേക്ക് നടന്ന് കയറിയപ്പോൾ ആ ചരിത്രനിമിഷത്തിന് ഓൺലൈനിൽ ഒരുക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെ സാക്ഷ്യം വഹിച്ചത് 91 ലക്ഷത്തിലധികം ജനങ്ങൾ. ഐഎസ്ആർഒയുടെ യൂട്യൂബ് ചാനലിലൂടെ 80,59,688-ലധികം ആളുകൾ ദൃശ്യങ്ങൾ തത്സമയം കണ്ടപ്പോൾ ഫേസ്ബുക്കിലൂടെ 3556000 ആളുകളാണ് കണ്ടത്.

ഐഎസ്ആർഒയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് ചാനലുകളിൽ ചന്ദ്രയാൻ-3 ലാൻഡിംഗ് തത്സമയം വീക്ഷിച്ചവർക്ക് പുറമെ, രാജ്യങ്ങളിലുടനീളമുള്ള നിരവധി ആളുകൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ദൂരദർശനിലൂടെയായിരുന്നു ഔദ്യോഗിക സംപ്രേക്ഷണം. ദൂരദർശൻ സംപ്രേക്ഷണം ടെലിവിഷനിലൂടെ എത്രപേർ കണ്ടു എന്നതിന്റെ ഔദ്യോഗിക കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല.

ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ നിന്ന് താഴെക്കിറക്കുന്ന അതി സങ്കീർണ്ണമായ പ്രവർത്തനം നിശ്ചയിച്ചിരുന്നത് പോലെ വൈകുന്നേരം 5.45 നാണ് ആരംഭിച്ചത്. തുടർന്നുള്ള 19 മിനുട്ട് നേരം പേടകത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ ആകുമായിരുന്നില്ല. ലാൻഡിംഗ് വരെയുള്ള പ്രവർത്തനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം ലാൻഡർ തനിയെ ചെയ്യുകയായിരുന്നു. സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന പേടകം സ്വയം ഫൈൻ ബ്രെക്കിങ് നടത്തി സെക്കൻഡിൽ 6 മീറ്റർ എന്ന നിലയിലേക്ക് വേഗത കുറച്ചു. തുടർന്ന് പേടകം ലംബമായി ചന്ദ്രന് അഭിമുഖമായി വന്നു. ചന്ദ്രോപരിതലത്തിനു 100 മീറ്റർ അടുത്ത് വന്ന് നിലയുറപ്പിച്ച് ഇറങ്ങേണ്ട സ്ഥലം നിരീക്ഷിച്ചു. 9 സെൻസറുകളും 03 ക്യാമറകളും ഭംഗിയായി തന്നെ പ്രവർത്തിച്ച് ലാൻഡിംഗിന് കളമൊരുങ്ങി. തുടർന്ന് സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിൽ വിക്രം നിലം തൊട്ടതോടെ രാജ്യത്തിന്റെ അഭിമാനം വാനോളമായുയർന്നു .

Anandhu Ajitha

Recent Posts

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

2 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

2 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

2 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

2 hours ago

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

5 hours ago