Friday, May 17, 2024
spot_img

ഭാരതം ലോകത്തിന്റെ നെറുകയിൽ ! ചന്ദ്രയാൻ 3 ന്റെ ലാൻഡിംഗ്, ഐഎസ്ആർഒ ഒരുക്കിയ ഓൺലൈൻ സംപ്രേക്ഷണത്തിലൂടെ കണ്ടത് 91 ലക്ഷത്തിലധികം ജനങ്ങൾ

ലോകത്തിന് ഇന്നും അജ്ഞാതമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്ത് ചന്ദ്രയാൻ 3 പേടകവും ഭാരതവും ഐഎസ്ആർഒയും ചരിത്രത്തിലേക്ക് നടന്ന് കയറിയപ്പോൾ ആ ചരിത്രനിമിഷത്തിന് ഓൺലൈനിൽ ഒരുക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെ സാക്ഷ്യം വഹിച്ചത് 91 ലക്ഷത്തിലധികം ജനങ്ങൾ. ഐഎസ്ആർഒയുടെ യൂട്യൂബ് ചാനലിലൂടെ 80,59,688-ലധികം ആളുകൾ ദൃശ്യങ്ങൾ തത്സമയം കണ്ടപ്പോൾ ഫേസ്ബുക്കിലൂടെ 3556000 ആളുകളാണ് കണ്ടത്.

ഐഎസ്ആർഒയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് ചാനലുകളിൽ ചന്ദ്രയാൻ-3 ലാൻഡിംഗ് തത്സമയം വീക്ഷിച്ചവർക്ക് പുറമെ, രാജ്യങ്ങളിലുടനീളമുള്ള നിരവധി ആളുകൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ദൂരദർശനിലൂടെയായിരുന്നു ഔദ്യോഗിക സംപ്രേക്ഷണം. ദൂരദർശൻ സംപ്രേക്ഷണം ടെലിവിഷനിലൂടെ എത്രപേർ കണ്ടു എന്നതിന്റെ ഔദ്യോഗിക കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല.

ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ നിന്ന് താഴെക്കിറക്കുന്ന അതി സങ്കീർണ്ണമായ പ്രവർത്തനം നിശ്ചയിച്ചിരുന്നത് പോലെ വൈകുന്നേരം 5.45 നാണ് ആരംഭിച്ചത്. തുടർന്നുള്ള 19 മിനുട്ട് നേരം പേടകത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ ആകുമായിരുന്നില്ല. ലാൻഡിംഗ് വരെയുള്ള പ്രവർത്തനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം ലാൻഡർ തനിയെ ചെയ്യുകയായിരുന്നു. സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന പേടകം സ്വയം ഫൈൻ ബ്രെക്കിങ് നടത്തി സെക്കൻഡിൽ 6 മീറ്റർ എന്ന നിലയിലേക്ക് വേഗത കുറച്ചു. തുടർന്ന് പേടകം ലംബമായി ചന്ദ്രന് അഭിമുഖമായി വന്നു. ചന്ദ്രോപരിതലത്തിനു 100 മീറ്റർ അടുത്ത് വന്ന് നിലയുറപ്പിച്ച് ഇറങ്ങേണ്ട സ്ഥലം നിരീക്ഷിച്ചു. 9 സെൻസറുകളും 03 ക്യാമറകളും ഭംഗിയായി തന്നെ പ്രവർത്തിച്ച് ലാൻഡിംഗിന് കളമൊരുങ്ങി. തുടർന്ന് സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിൽ വിക്രം നിലം തൊട്ടതോടെ രാജ്യത്തിന്റെ അഭിമാനം വാനോളമായുയർന്നു .

Related Articles

Latest Articles