സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മല്ലിഗ്യോങ് -1 വിക്ഷേപിക്കുന്നു
ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ മല്ലിഗ്യോങ് -1 വിക്ഷേപിച്ചു. സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 7.13 നായിരുന്നു വിക്ഷേപണം. ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമത്തിലാണ് ഉപഗ്രഹം ഭ്രമണ പഥത്തിലെത്തിയത്.
നീക്കത്തിന് പിന്നാലെ ഉത്തരകൊറിയയുമായി 2018 ല്‍ ഉണ്ടാക്കിയ സൈനിക കരാറിലെ ചില ഭാഗങ്ങള്‍ ദക്ഷിണ കൊറിയ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഉപഗ്രഹം വികസിപ്പിക്കുന്നതില്‍ ഉത്തരകൊറിയയ്ക്ക് റഷ്യന്‍ പിന്തുണയുണ്ടെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ റഷ്യൻ പര്യടനത്തിനിടെ ഉത്തര കൊറിയന്‍ ഏകാധിപതികിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ റഷ്യന്‍ ബഹിരാകാശ കേന്ദ്രങ്ങളിലൊന്നില്‍ വെച്ച് കണ്ടിരുന്നു. ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സഹായവും അന്ന് പുട്ടിൻ വാഗ്ദാനം ചെയ്തു. ഇതോടെയാണ് ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ റഷ്യയുടെ സാങ്കേതിക പിന്തുണയുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നത്.
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…