Saturday, May 18, 2024
spot_img

ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ മല്ലിഗ്യോങ് -1 ന്റെ വിക്ഷേപണം വിജയം ! ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത് ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമത്തിൽ ; ആശങ്കയിൽ ദക്ഷിണ കൊറിയ ; സൈനിക കരാറിലെ ചില ഭാഗങ്ങള്‍ താത്കാലികമായി ഒഴിവാക്കി

ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ മല്ലിഗ്യോങ് -1 വിക്ഷേപിച്ചു. സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 7.13 നായിരുന്നു വിക്ഷേപണം. ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമത്തിലാണ് ഉപഗ്രഹം ഭ്രമണ പഥത്തിലെത്തിയത്.

നീക്കത്തിന് പിന്നാലെ ഉത്തരകൊറിയയുമായി 2018 ല്‍ ഉണ്ടാക്കിയ സൈനിക കരാറിലെ ചില ഭാഗങ്ങള്‍ ദക്ഷിണ കൊറിയ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്‌. ഉപഗ്രഹം വികസിപ്പിക്കുന്നതില്‍ ഉത്തരകൊറിയയ്ക്ക് റഷ്യന്‍ പിന്തുണയുണ്ടെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ റഷ്യൻ പര്യടനത്തിനിടെ ഉത്തര കൊറിയന്‍ ഏകാധിപതികിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ റഷ്യന്‍ ബഹിരാകാശ കേന്ദ്രങ്ങളിലൊന്നില്‍ വെച്ച് കണ്ടിരുന്നു. ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സഹായവും അന്ന് പുട്ടിൻ വാഗ്ദാനം ചെയ്തു. ഇതോടെയാണ് ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ റഷ്യയുടെ സാങ്കേതിക പിന്തുണയുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നത്.

Related Articles

Latest Articles