പ്രതീകാത്മക ചിത്രം
പാലക്കാട് : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ വികസന–ക്ഷേമ–യുവജന പദ്ധതികളെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി മോദിപ്പട (മോദി വാരിയേഴ്സ്) വരുന്നു. ലക്ഷം യുവാക്കളുടെ കൂട്ടായ്മ രൂപീകരിക്കാൻ സംസ്ഥാന ബിജെപി ലക്ഷ്യമിടുന്നത്. പാർട്ടിയുമായി ബന്ധമില്ലാത്ത, കേന്ദ്ര പദ്ധതികളെ മികവിന്റെ അടിസ്ഥാനത്തിൽ തുണയ്ക്കുന്ന യുവാക്കളാകും മോദിപ്പടയുടെ അംഗങ്ങളാകുക. പ്ലസ്ടു മുതലുളള വിദ്യാർഥികൾ, ഗവേഷകർ, ഐടി, മാർക്കറ്റിങ്, മാനേജ്മെന്റ്, ഇതര പ്രഫഷനൽ സ്ഥാപനങ്ങളിലും മേഖലയിലുള്ളവർക്കും മുൻഗണന നൽകും , ഓൺലൈൻ വഴിയാകും തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുഭാവവും താൽപര്യവുമുളള യുവാക്കളെ ഒരു ഒരുമിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാരിയേഴ്സിൽ 50% വനിതകൾ വേണമെന്നാണ് കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതിയുടെ നിർദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാകും ഇവരെ ആദ്യം നിയോഗിക്കുക. ഏപ്രിലിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന വാരിയേഴ്സ് സംഗമത്തിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനാണ് മോദി വാരിയേഴ്സിന്റെ ചുമതല. റജിസ്ട്രേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക്, സംസ്ഥാനതല ഉപസമിതി തൊട്ടടുത്ത ദിവസം തന്നെ അടിയന്തിരമായി അന്തിമരൂപം നൽകും.
കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വർക്കേഴ്സ്, അങ്കണവാടി പ്രവർത്തകർ, രാഷ്ട്രീയേതര വനിതാ സംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി തൃശൂരിൽ നടത്തുന്ന വനിതാസംഗമത്തിൽ രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കാനും ശ്രമിക്കും .
ഒരു ബൂത്ത് ഇൻചാർജ് ശരാശരി 250–300 വീടുകൾ സന്ദർശിക്കും. ഗുണഭോക്താക്കളുടെ ചെറിയ വിഡിയോ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മോദി ആപ്പിലും അപ്ലോഡ് ചെയ്യും. ക്യാംപെയ്ന്റെ പുരോഗതി 10 ദിവസം കൂടുമ്പോൾ വിലയിരുത്തലിനായി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ മാസം 15 മുതൽ 25 വരെ ബൂത്തുതല ഭാരവാഹികളുടെ ഡേറ്റാ പരിശോധന നടക്കും.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…