ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ വീട് സന്ദർശിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ആദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ
ഈസ്റ്റർ ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ആദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. അദ്ദേത്തിന്റെ സ്വന്തം മണ്ഡലമായ തിരുവമ്പാടിയിലെ പര്യടനം ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ ഗൃഹ സന്ദർശനത്തോടെയാണ് ആരംഭിച്ചത്. ജോബിയുടെ കുടുംബത്തിന് സുരേന്ദ്രൻ ഈസ്റ്റർ ആശംസകൾ നേർന്നു.
തിരുവമ്പാടിയിലെ ക്രൈസ്തവ സഹോദരങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്ക് അതീതമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്,മണ്ഡലം പ്രസിഡൻ്റ് ബൈജു കല്ലടിക്കുന്ന്, മണ്ഡലം പ്രഭാരി ഷാൻ കട്ടപ്പാറ, സെബാസ്റ്റ്യൻ തോപ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ ബ്രഹ്മകുമാരീസ് ആശ്രമം സന്ദർശിച്ചിരുന്നു . സ്ത്രീകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയാണ് ബ്രഹ്മകുമാരീസ്. ബിജെപിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിലൂടെ കെ സുരേന്ദ്രൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെ വയനാട്ടിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…