health
ശരീര ചര്‍മ്മത്തില്‍ വെളുത്തപാടുകള്‍ ഉണ്ടാവാനുള്ള പ്രധാന കാരണം ചര്‍മ്മത്തിലെ നിറക്കൂട്ടുകളെ നഷ്ടപ്പെടുന്നതാണ്. ഇത് ചിലപ്പോഴൊക്കെ ചര്‍മ്മങ്ങളില്‍ വെളുത്ത പാടുകളായും, കറുത്ത പാടുകളായും, ത്വക്കില്‍ കണ്ടുവരുന്ന മറ്റു ചില നിറവ്യത്യാസങ്ങളായും കാണപ്പെടാറുണ്ട്.
വെളുത്തപാടുകള്‍ മനുഷ്യസമൂഹത്തില്‍ ആണ്‍-പെണ്‍ ഭേദമെന്യേ എല്ലാത്തരം ആളുകള്‍ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഊഷ്മാവ് കൂടുതലായി ഉയര്‍ന്നു നില്‍ക്കുന്ന ശീതോഷ്ണമേഘലകളില്‍ താമസിക്കുന്നവര്‍ക്ക് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നു. ശരീരഭാഗങ്ങളില്‍ ചിലയിടത്തൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ വെളുത്ത പാടുകള്‍ ചിലപ്പോള്‍ ചൊറിച്ചിലിനേയും കൂടെ കൊണ്ടുവരാം. ഈ അസുഖത്തിന് കാരണമായിത്തീരുന്ന അനവധി കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും പൊതുവേ കൂടുതലായി കണ്ടുവരുന്നതും പാണ്ടുരോഗമാണ്
ചര്‍മ്മ കോശങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കുന്ന മെലാനിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്ന അവസ്ഥ മൂലം ഉണ്ടാവുന്നതാണ് പാണ്ടുരോഗം. മെലനോസൈറ്റസ് എന്ന ഗ്രന്ധിയുടെ നാശമാണ് ചര്‍മ്മത്തില്‍ ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. ശരീരത്തില്‍ ഇങ്ങനെ ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാലും ശരീരത്തിന്റെ പ്രതിരോധകശേഷി കുറയുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഏതാണ്ട് രണ്ടു മുതല്‍ അഞ്ച് മില്യന്‍ വരെ അമേരിക്കക്കാര്‍ അല്ലെങ്കില്‍ യുഎസ് ജനസംഖ്യയുടെ 2 ശതമാനത്തോളം ആളുകള്‍ പാണ്ടുരോഗം ബാധിച്ചവരാണ്. പാണ്ട് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളായ വെളുത്ത പാടുകള്‍ ആദ്യത്തെ 10 മുതല്‍ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവരില്‍ കാണപ്പെട്ടു വരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…