chenkotahh
ദില്ലി: രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിക്ക് വധശിക്ഷ. ആക്രമണത്തിലെ മുഖ്യ സൂത്രധാരനായ ലഷ്‌കറെ ത്വയ്‌ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷയാണ് സുപ്രീം കോടതി ശരിവച്ചത്. ഇയാളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന്റേതായിരുന്നു വിധി.
2000 ഡിസംബർ 22നാണ് ചെങ്കോട്ടയ്ക്ക് നേരെ ഭീകരാക്രമണം നടന്നത്. കോട്ടയിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് രണ്ടു സൈനികരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഡിസംബർ 25ന് പാകിസ്ഥാൻ പൗരനായ മുഹമ്മദ് ആരിഫ് പൊലീസിന്റെ പിടിയിലായി. 2005 ഒക്ടോബറിൽ 24ന് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് വിചാരണക്കോടതി നിരീക്ഷിക്കുകയും ഒക്ടോബർ 31ന് ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
2007 സെപ്തംബറിൽ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ദില്ലി ഹൈക്കോടതിയും സ്ഥിരീകരിച്ചു. 2011 ഓഗസ്റ്റിൽ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ആരിഫ് നൽകിയ അപ്പീൽ തള്ളിയതോടെയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…