Kerala

അപൂർവ സംഗീത വിരുന്നുമായി ആർട്ട്‌ & ക്രാഫ്റ്റ് വില്ലേജ്; കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത്

തിരുവനന്തപുരം: കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. ഇന്ത്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കും ഒപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൽ അവതരിപ്പിക്കും. ഇൻഡീ സംഗീതത്തിൻ്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇൻഡീ മാഗസീനിൻ്റെ സഹകരണത്തോടെയാണ് ഇൻ്റർനാഷണൽ ഇൻഡീ മൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മ്യൂസിക് ബാൻഡുകൾ സ്വന്തമായി ഗാനങ്ങൾ രചിച്ചു സംഗീതം പകർന്ന് സുസജ്ജമായ വാദ്യോപകരണ, ശബ്ദ-പ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇൻഡീ മ്യൂസിക്. രാജ്യാന്തര ചലച്ചിത്രോത്സവവും നാടകോത്സവവും ഒക്കെപ്പോലെ സംഗീതരംഗത്തെ കേരളത്തിൻ്റെ പ്രതിവർഷമേളയ്ക്ക് ഇതോടെ തുടക്കമാകുകയാണ്.

റോക് സംഗീഹേതിഹാസം എറിക് ക്ലാപ്റ്റണിൻ്റെ അനന്തരവൻ യുകെയിലെ വിഖ്യാതനായ വിൽ ജോൺസ് (Wil Johns), അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സാമി ഷോഫി (Sami Chohfi), മറ്റൊരു ബ്രിട്ടിഷ് ബാൻഡായ റെയ്ൻ (Rane), മലേഷ്യയിൽനിന്നു ലീയ മീറ്റ (Lyia Meta), പാപ്പുവ ന്യൂ ഗിനിയിൽനിന്ന് ആൻസ്‌ലോം (Anslom), സിംഗപ്പൂരിൽനിന്നു രുദ്ര (Rudra), ഇറ്റലിയിൽനിന്ന് റോക് ഫ്ലവേഴ്സ് (Roc Flowers) എന്നീ ബാൻഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്ക്കാരങ്ങൾ നേടിയ, സ്വന്തം രാജ്യങ്ങളിൽ ഏറെ ആസ്വാദകരുള്ള ഗായകരാണിവർ.

പങ്കെടുക്കുന്ന ഇൻഡ്യൻ ബാൻഡുകൾ മുംബൈയിലെ ഷെറീസ് (Sherise), ആർക്ലിഫ് (RCliff), വെൻ ചായ് മെറ്റ് ടോസ്റ്റ് (When Chai Met Toast), ഹരീഷ് ശിവരാമകൃഷ്ണൻ്റെ അഗം (Agam), സ്ക്രീൻ 6 (Skreen 6), സിത്താര കൃഷ്ണകുമാറിൻ്റെ പ്രൊജക്ട് മലബാറിക്കസ് (Project Malabaricus), ഊരാളി (Oorali), ജോബ് കുര്യൻ (Job Kurian), കെയോസ് (Chaos), ലേസീ ജേ (Lazie J), ചന്ദന രാജേഷ് (Chandana Rajesh), താമരശേരി ചുരം (Thamarassey Churam), ഇന്നർ സാങ്റ്റം (Inner Sanctum), ദേവൻ ഏകാംബരം (Devan Ekambaram) എന്നിവയാണ്.

ആകെ 21 ബാൻഡ്. ദിവസം നാലും അഞ്ചും അവതരണങ്ങൾ. വിദേശീയഗായകരുടെയും ഇൻഡീ മ്യൂസിക്കിൻ്റെയും ധാരാളം ആരാധകരും പുറത്തുനിന്നു വരുന്നുണ്ട്. ലോകത്തെ പ്രമുഖ ഗായകരെ പരിചയപ്പെടാനും അവർക്കൊപ്പം വാദ്യോപകരണങ്ങൾ വായിക്കാനും അതുവഴി ആഗോളതലത്തിലേക്ക് ഉയരാനും ഇൻഡ്യയിലെ കലാകാരർക്ക് അവസരം ഒരുക്കുന്നതുകൂടിയാണു മേള.

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതൽ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെ ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആർട്ട്സ് & ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാങ്ങാം. ബുക്കിങ് നവംബർ 6-ന് അവസാനിക്കും. മേളയുടെ ദിവസങ്ങളിൽ ക്രാഫ്റ്റ്സ് വില്ലേജിലെ പതിവുസന്ദർശനം വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കും.

admin

Recent Posts

എന്താണ് റോഡമിൻ ബി ?

പഞ്ഞി മിഠായിയിലെ റോഡമിൻ ബി കാൻസറിന് കാരണമാകുന്നതെങ്ങനെ ? ഡോ. മിനി മേരി പ്രകാശ് പറയുന്നത് കേൾക്കാം

23 mins ago

ജെസ്‌ന തിരോധാന കേസ് ;തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ…

23 mins ago

ഇതാണ് യഥാർത്ഥ പാക് പ്രണയം ! കോൺ​ഗ്രസിന്റെ പാകിസ്ഥാൻ പ്രേമം ഒരിക്കലും അവസാനിക്കില്ല ; മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ദില്ലി : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ പ്രതിഷേധം ശക്തം. കോൺ​ഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ…

46 mins ago

ഭാരതവുമായുള്ള ബന്ധം യൂറോപ്പിന് പരമ പ്രധാനം! ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി

ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി ഹെർവ് ഡെൽഫിൻ. യൂറോപ്പ് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന…

55 mins ago

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി ; തൃശ്ശൂരിൽ ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും…

2 hours ago

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

4 hours ago