India

ചെങ്കോട്ട ഭീകരാക്രമണം; ലഷ്‌കർ ഭീകരന് 22ന് വർഷത്തിന് ശേഷം തൂക്കുകയർ, പാക് പൗരന്റെ ശിക്ഷ ശരിവച്ച് സുപ്രീം കോടതി

ദില്ലി: രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിക്ക് വധശിക്ഷ. ആക്രമണത്തിലെ മുഖ്യ സൂത്രധാരനായ ലഷ്‌കറെ ത്വയ്‌ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷയാണ് സുപ്രീം കോടതി ശരിവച്ചത്. ഇയാളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന്റേതായിരുന്നു വിധി.

2000 ഡിസംബർ 22നാണ് ചെങ്കോട്ടയ്ക്ക് നേരെ ഭീകരാക്രമണം നടന്നത്. കോട്ടയിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് രണ്ടു സൈനികരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഡിസംബർ 25ന് പാകിസ്ഥാൻ പൗരനായ മുഹമ്മദ് ആരിഫ് പൊലീസിന്റെ പിടിയിലായി. 2005 ഒക്ടോബറിൽ 24ന് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് വിചാരണക്കോടതി നിരീക്ഷിക്കുകയും ഒക്ടോബർ 31ന് ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

2007 സെപ്തംബറിൽ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ദില്ലി ഹൈക്കോടതിയും സ്ഥിരീകരിച്ചു. 2011 ഓഗസ്റ്റിൽ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ആരിഫ് നൽകിയ അപ്പീൽ തള്ളിയതോടെയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago