The Malayalees stuck in the battleground of Russia are finally back home! Youth transferred to Indian Embassy; The Central Govt has started the process
തിരുവനന്തപുരം: റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്, പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ മോസേകോയിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും കേന്ദ്രസർക്കാർ യാത്രാരേഖകൾ നൽകി. വിനീതിനെയും ടിനുവിനെയും തിരിച്ചെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പ്രിൻസിനെയും ഡേവിഡിനെയും ഇന്ത്യൻ എംബസിയിൽ എത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെയുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുമ്പ സ്വദേശി ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലെത്തിയത്. സുരക്ഷാജോലിയും മികച്ച ശമ്പളവും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. എന്നാൽ റഷ്യയിലെത്തിയ ഇവരിൽ നിന്ന് ചില പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയായിരുന്നു. പരിശീലനം നൽകിയ ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും അയയ്‌ക്കുകയായിരുന്നു.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…