ദില്ലി : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി ഇന്ന് വാദം കേൾക്കുന്നത്. രാവിലെ 10.30 ന് കേസിൽ വാദം കേൾക്കും.
സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാനുള്ള കേസുകളുടെ പട്ടികയിൽ കൊൽക്കത്ത കേസിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് ഓഫ് ഇന്ത്യ, ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, അഭിഭാഷകൻ വിശാൽ തിവാരി എന്നിവരും സ്വമേധയായുള്ള കേസിൽ ഇടക്കാല അപേക്ഷകൾ നൽകി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആശുപത്രികൾക്കുള്ളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തെക്കുറിച്ചും മെഡിക്കൽ സൗകര്യങ്ങളുടെ അപകടകരമായ അന്തരീക്ഷത്തെക്കുറിച്ചും ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് ഓഫ് ഇന്ത്യ ഹർജിയിൽ ആശങ്ക ഉന്നയിച്ചു. ഈ ആശങ്കകൾ പരിഹരിക്കാൻ ഒരു കേന്ദ്ര നിയമം വേണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. കൂടാതെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ഓരോ സംസ്ഥാനത്തുമുള്ള നിയമങ്ങളിലെ പാളിച്ചകൾ പരിഹരിക്കണമെന്നും സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…