The natives of Pulikunnu are afraid of being attacked by an unknown creature; Two goats killed; forest department with camera to monitor presence of wildlife
കോട്ടയം: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഉറക്കം നഷ്ട്ടപ്പെട്ട് കോട്ടയം മുണ്ടക്കയത്തിനടുത്തുളള പുലിക്കുന്നിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം വന്യജീവിയുടെ സാന്നിധ്യം വ്യക്തമായതോടെ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് മുണ്ടക്കയം പുലിക്കുന്ന് ടോപ്പിൽ ചിറയ്ക്കൽ രാജുവിൻ്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപത്ത് തന്നെയാണ് അയൽവാസിയായ അരുൺ അഞ്ജാത ജീവിയെ നേരിൽ കണ്ടതും. പുലിയോട് സാദൃശ്യമുള്ള കാട്ടുമൃഗത്തെ വീടിനടുത്തുളള പശു തൊഴുത്തിന് സമീപം കണ്ടെന്നും ബഹളം വച്ചതോടെ ഈ ജീവി ഓടിമറഞ്ഞെന്നും അരുണ്‍ പറയുന്നു. പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിധ്യം തുടര്‍ച്ചയായി മേഖലയില്‍ കണ്ടെത്തിയതോടെ ഭീതിയിലാണ് നാട്ടുകാര്‍.
പുലിയുടെ കാല്‍പാടിനോട് സാമ്യമുളള കാല്‍പ്പാടുകളും മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കണ്ടത് പുലിയെ ആണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പൂച്ച പുലിയാകാം ഇതെന്ന സംശയത്തിലാണ് വനം വകുപ്പ്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അജ്ഞാത ജീവി ക്യാമറയിലും പതിയുന്നത് കാത്തിരിക്കുകയാണ് പുലിക്കുന്നുകാർ.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…