വാഗമണില്‍ സിമി ക്യാമ്പ് നടന്ന സ്‌ഥലത്തിനു സമീപം വീണ്ടും തീവ്രവാദികള്‍ എത്തിയെന്ന ‘മംഗളം’ വാര്‍ത്തയേത്തുടര്‍ന്ന് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു. എന്‍.ഐ.എ. സംഘം വാഗമണ്‍ സന്ദര്‍ശിച്ചതിനു പുറമേ, പോലീസ് രഹസ്യാന്വേഷണവിഭാഗവും സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഡി.ജി.പിക്കു കൈമാറി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണു സിമി ക്യാമ്പ് നടന്ന സ്‌ഥലം. കഴിഞ്ഞ ഡിസംബര്‍ 17-നാണ് ഇവിടെ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഏഴംഗസംഘം എത്തിയത്. ഇവര്‍ എത്തിയ വാഹനം കര്‍ണാടക രജിസ്‌ട്രേഷനുള്ളതാണ്. വാഹനം തകരാറായതിനേത്തുടര്‍ന്ന്, സമീപക്ഷേത്രത്തിലെ പൂജാരിയാണു സംശയാസ്‌പദ സാഹചര്യത്തില്‍ സംഘത്തെ കണ്ടത്. പൂജാരി സമീപവാസികളെ വിളിച്ചുകൂട്ടുകയും പോലീസില്‍ അറിയിക്കുകയും ചെയ്‌തെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയതാണെന്നായിരുന്നു മറുപടി. ഹിന്ദിയിലായിരുന്നു സംസാരം. എന്നാല്‍, ഇവര്‍ പള്ളിയില്‍ ചെന്നിട്ടില്ലെന്നു പോലീസ് സ്‌ഥിരീകരിച്ചു.
സംഭവം നടന്ന സമയത്തെ ടെലിഫോണ്‍ രേഖകളുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുന്നു. മുമ്പും ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പോലീസ് ഉന്നതര്‍ ഗൗരവമായെടുത്തില്ല. “മംഗളം” വാര്‍ത്തയേത്തുടര്‍ന്ന് എന്‍.ഐ.എ. ഇടപെട്ടതോടെയാണു പോലീസ് നീക്കം ദ്രുതഗതിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. സമീപപ്രദേശങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…