The noose tightens for Vinu V John
കൊച്ചി :വാർത്താ പരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവ് എളമരം കരീമിന്റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.
2022 മാർച്ച് 28 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിനോട് അനുബന്ധിച്ച് കേരളത്തിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് നടത്തിയ ന്യൂസ് അവർ ഡിബേറ്റിലാണ് കേസിനാപ്‌സദമായ പരാമർശങ്ങൾ നടത്തിയത്. പണിമുടക്കിൽ വ്യാപക അക്രമങ്ങൾ ഉണ്ടായെന്ന വാർത്തകൾ ഊതിപ്പെരുപ്പിച്ചതാണെന്ന തരത്തിൽ എളമരം കരീം പ്രതികരിച്ചിരുന്നു.
എളമരം കരീം പണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ ന്യായീകരിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുകയാണെന്ന് ചാനൽ ചർച്ചക്കിടെ വിനു വി ജോൺ ആരോപിച്ചു. ചർച്ച തുടങ്ങുന്നതിന് മുമ്പുള്ള ആമുഖത്തിൽ എളമരം കരീമിനോ കുടുംബത്തിനോ നേർക്കാണ് അക്രമം നടന്നതെങ്കിൽ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് വിനു വി ജോൺ വിമർശിച്ചു.
എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേധമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു.. എന്നായിരുന്നു വിനു വി ജോൺ ചാനൽ ചർച്ചക്കിടെ പറഞ്ഞത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…