International

പട്ടിണി സഹിക്കാനാകാതെ ഉത്തരകൊറിയൻ ജനത; ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന; ആത്മഹത്യ രാജ്യദ്രോഹക്കുറ്റമാക്കി കിം ജോങ് ഉൻ

രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉത്തരകൊറിയയിൽ കുതിച്ചുയരുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതോടെ ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിറക്കിയിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സർക്കാർ വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതും മൂലം ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് തലപൊക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് ഉത്തരകൊറിയയിൽ വലിയ വാർത്തയായിരുന്നു.

Anandhu Ajitha

Recent Posts

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

28 seconds ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

24 minutes ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

39 minutes ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

43 minutes ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

53 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയുടെ നാൾവഴി അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം I SABARIMALA GOLD SCAM

വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…

56 minutes ago